About Me

My photo
A very friendly human, living & working in kerala, India, working with in india's most recoganized and leading financial sector company as a manager. My hobbies are Photograophy, Travelling, Eco friendly trekking, Listing Classical Music, Reading Books. http://www.facebook.com/kishorekrishnatk

5. കേദാരിലേയ്ക്ക്....

ഇനി ഞങ്ങളുടെ ലക്‌ഷ്യം ചര്ധമങ്ങളില്‍ മൂന്നമാതതായി അറിയപെടുന്ന കേദാര്‍നാഥ് ക്ഷേത്രത്തിലേയ്ക്കാണ്. ഗംഗോത്രിയില്‍ നിന്നും വാഹനം പുറപെട്ടപ്പോള്‍ മുതല്‍കേ ഞങ്ങള്‍ അന്നത്തെ താമസസ്ഥലത്തെ പറ്റി ആലോചിക്കാന്‍ തുടങ്ങി. രണ്ടു ദിവസം മുന്‍പ് കടന്നു പോയ വഴികള്‍ തിരിച്ചു ഇറങ്ങി. അന്തിരീക്ഷം വളരെ മൂടപെട്ടതയിരുന്നു. തണുത്ത കാറ്റു വല്ലാതെ വീശിയിരുന്നു. ഗംഗ നദിയുടെ ഓരതൂടെ ഞങ്ങളുടെ വാഹനം മെല്ലെ നീങ്ങി. BRO ലെ ജോലിക്കാര്‍ രാത്രി വൈകിയും ആ തണുപ്പ് മൂടിയ കാലാവസ്ഥയില്‍ ജോലി ചെയ്തിരുന്നത് ഞങ്ങളെ അത്ഭുതപെടുത്തി. നദിയുടെ മറുവശത്തുള്ള പര്‍വതത്തിന്റെ ചരിവിലൂടെ ഒരു പറ്റം ആടുകള്‍ മേയുന്നത് മനോഹരമായ കാഴ്ചയായിരുന്നു. വെള്ള പഞ്ഞികെട്ടുകള്‍ പോലെയുള്ള ആ ആട്ടിന്‍ കൂട്ടം പച്ചപ്പ്‌ പുതച്ച പര്‍വതച്ചരിവില്‍ നീങ്ങുന്നത്‌ ആദ്യം മനസിലാക്കുവാന്‍ പ്രയാസമായിരുന്നു. കയറ്റിറക്കങ്ങള്‍ കഴിഞ്ഞു ഞങ്ങളുടെ വണ്ടി സുഖിടോപ്‌ എന്ന സ്ഥലത്ത് നിര്‍ത്തി. അവിടെ ഒരു ചെറിയ താമസ സ്ഥലത്ത് ഒരു മുറി തരപ്പെടുത്തി. തണുപ്പിനു കാഠിന്യം കൂടി വന്നിരുന്നു. ആഹാരം കഴിച്ച ശേഷം എല്ലാവരും നിദ്രയെ ശരണം പ്രാപിച്ചു. 


29 മെയ്‌ 2010 
രാവിലെ തന്നെ ഉണര്‍ന്നു. പര്‍വതങ്ങളുടെ മുകളില്‍ നിന്നും വരുന്ന അരുവികളുടെ കാഴ്ച മൂടല്‍മഞ്ഞുകള്‍ വിഘാതം സ്ര്യഷ്ടിച്ചു. മനസിന്‌ വളരെയധികം കുളിര്‍മ്മ നല്‍ക്കുന്ന കാഴ്ചയായിരുന്നു ആ ഭൂപ്രദേശത്തിന്റെത്. 8 മണിക്ക് ശേഷം ഞങ്ങള്‍ ആഹാരം കഴിച്ചു യാത്ര തുടങ്ങി. 10 മണിയോടെ താഴേക്ക്‌ സഞ്ചരിച്ചു ഗംഗനാനിയില്‍ എത്തിച്ചേര്‍ന്നു. പരാശരമുനി ജനിച്ചത്‌ ഇവിടെയാണെന്ന് പറയപെടുന്നു. ഇവിടത്തെ ഉഷ്ണജല പ്രവാഹത്തെ പറ്റി നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.
ഗാംഗനാനി 
ഗംഗോത്രി ദര്‍ശനത്തിനു ശേഷം ഇവിടം സന്ദര്‍ശിക്കാമെന്ന് കരുതിയിരുന്നു. വാഹനത്തിനു പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്ക് മടി തോന്നുന്ന വിധത്തിലായിരുന്നു പുറത്തെ തണുപ്പ്. ഞങ്ങളുടെ സാരഥിയുടെ നിര്‍ബന്ധപ്രകാരം ഞങ്ങള്‍ കുളിക്കുവാന്‍ തയ്യാറായി. അല്പം മുകളിലേയ്ക്ക് പടവുകള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍. ആ ഉഷ്ണജലപ്രവാഹത്തിലെ കുളി ഞങ്ങളുടെ ഗോമുഖ് യാത്രയുടെ എല്ലാ കേടുകളും മറ്റിതന്നു. വളരെ വിശാലമായി ചതുരാകൃതിയില്‍ കുളം സംരക്ഷിച്ചു പോരുന്നു. അല്പം ഉയരത്തില്‍ നിന്നും ആ കുളത്തിലേയ്ക്ക് ചൂട് വെള്ളം ഒഴുകി വരുന്നു. ഈ ഭാഗവും വൃത്തിയായി സംരക്ഷിച്ചിട്ടുണ്ട്. കൂടുതല്‍ നേരം ജലത്തില്‍ മുങ്ങി കിടക്കരുതെന്നും അത് നമ്മുടെ ശരീരത്തെ ദോഷമായി ബാധിക്കുമെന്നും കൂടെയുള്ളവര്‍ പറയുന്നുണ്ടായിരുന്നു. ശരീരശുദ്ധി വരുത്തിയ ശേഷം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഞങ്ങള്‍ വാഹനത്തിനരുകിലെത്തി.  
ഉത്തരകാശിയിലെയ്ക്ക് എവിടെനിന്നും 42 കിലോമീറ്റര്‍ ദൂരം ഉണ്ട്. ഞങ്ങളുടെ അടുത്ത ലക്‌ഷ്യം ഉത്തരകാശിയാണ്. യാത്ര തുടര്‍ന്ന് ഭട്ട്വരി എത്തി പ്രഭാത ഭക്ഷണം കഴിച്ചു. ഒരു വീടിന്റെ മുകളില്‍ ക്ഷേത്രം സ്ഥാപിച്ചു പൂജ കഴിക്കുന്ന ഒരു അപൂര്‍വ കാഴ്ച ഞങ്ങള്‍ക്ക് എവിടെ ലഭിച്ചു. 
ഉത്തരകാശി വിശ്വനാഥക്ഷേത്രം
ഉത്തരകാശി
ഏകദേശം 12 :30 തോടെ ഞങ്ങള്‍ ഉത്തരകാശിയില്‍ എത്തി ചേര്‍ന്നു. വരണവത പര്‍വതങ്ങള്‍ ഈ ക്ഷേത്രത്തിനു മുകളിലായി കാണപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും 1200 ഓളം മീറ്റര്‍ ഉയരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വാഹനം ഒരു വഴിയരികില്‍ ഒതുക്കി നിര്‍ത്തിയ ശേഷം ഞങ്ങള്‍ യാത്രികര്‍ മാത്രം വിശ്വനാഥ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. ഒരു ചെറിയ പള്ളിക്കൂടത്തിന്റെ വലിപ്പം മാത്രമുള്ള സിവില്‍ സ്റെഷനും ചെറിയ നിയമപാലകരുടെ ആഫിസും എല്ലാം കൂടിയ ഒരു ചെറിയ നഗരം. ചോദിച്ചു ചോദിച്ചു നടന്നു ഞങ്ങള്‍ ക്ഷേത്രത്തിന്റെ മുപില്‍ എത്തി. കാഴ്ച്ചയില്‍ ഒരു ചെറിയ ക്ഷേത്രം. കവാടം കടന്നു ഇടതു ഭാഗത്തായി ഒരു തൃശൂലം സ്ഥാപിച്ചിട്ടുണ്ട്. മനോഹരമായി കെട്ടി അതിനെ പരിരക്ഷിച്ചിരിക്കുന്നു. പ്രധാന ക്ഷേത്രത്തിന്റെ നേരെ മുന്‍പിലാണ് ഇത്. നമ്മുടെ നാട്ടിലെ കൊടിമരങ്ങള്‍ക്ക് സമാനമായ സ്ഥാനത്ത്. ക്ഷേത്ര ദര്‍ശനത്തിനായി നിരനിരയായി ഞങ്ങള്‍ നിന്നു. അകത്തു ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് ചുറ്റ് എടുക്കുവാന്‍ പാകത്തില്‍ ഒരു ഗര്‍ഭഗ്രഹം. ശിവലിംഗം നടുവിലായി സ്ഥാപിച്ചിരിക്കുന്നു. പ്രധാന പൂജാരി അതിനടുത്തായി ഇരിക്കുന്നു. നമുക്കും ശിവലിംഗത്തില്‍ പൂജകള്‍ അര്‍പ്പിക്കാം. അതിനു ശേഷം ഞങ്ങള്‍ തൃശൂല ദര്‍ശനത്തിനായി നീങ്ങി.  ത്രിശൂലം, ഭഗവന്‍ ശിവന്‍ അസുരസംഹാരത്തിനു ശേഷം അവിടെ സ്ഥാപിച്ചതായി പറയപെടുന്നു. ഇതിനെ പറ്റി ധാരാളം കഥകള്‍ ആ നാട്ടില്‍ നിന്നും കേള്‍ക്കുവാന്‍ ഇടയായി. 1990 കളില്‍ ഈ ഭാഗത്ത്‌ സംസ്കര ശൂന്യമായ പ്രവര്‍ത്തികള്‍ നടന്നുവെന്നും അതിന്റെ പ്രതികാരമായി ഒരു മലയിടിച്ചില്‍ വന്നു ഒരു നല്ല വിഭാഗം ജനങ്ങളെ നശിപ്പിച്ചുവെന്നും വളരെ അടുത്ത് സ്ഥിതി ചെയ്ത ക്ഷേത്രത്തിനോ ത്രി ശൂലം സ്ഥാപിച്ച കെട്ടിടത്തിനോ യാതൊരു കേടുപാടും സംഭവിച്ചില്ലെന്നും കേട്ടു. ഒരു തീപൊരി ത്രിശൂലതിറെ മുകളില്‍ നിന്നും ആകശതെയ്ക്ക് നീങ്ങിയെന്നും പറയപെടുന്നു. അവിടെ ഒരു പരശുരാമ ക്ഷേത്രം , ഗണേശ ക്ഷേത്രം , ദുര്‍ഗ്ഗ ക്ഷേത്രം എന്നിവയും കണ്ടു. അന്ന് രാത്രി താമസം നിശ്ചയിച്ചിരുന്നത് രുദ്ര പ്രയാഗിലായിരുന്നു. ഒരു കുറുക്കു വഴിയിലൂടെ പോയാല്‍ വളരെ വേഗം എത്താം എന്ന് പറഞ്ഞു. കണ്ജന്‍, ദേശീയ പാതയില്‍ നിന്നും യാത്ര ഒരു ഗ്രാമീണ പത വഴിയാക്കി മാറ്റി. ഉത്തരഖണ്ഡ് എന്ന സംസ്ഥാനത്തിന്റെ ഉള്‍നാടന്‍ ജീവിതം കാണുവാന്‍ ഞങ്ങള്‍ക്ക് ഇത് സഹായകരമായി.ചെറിയ മഴ യാത്രക്ക് വേഗത കുറച്ചു. ഉത്തരഖണ്ഡ് സംസ്ഥാനത്തിന്റെ ഉള്ള നടന്‍ ഗ്രാമങ്ങള്‍ വളരെ മനോഹരമായിരുന്നു. നെല്‍ കൃഷി നടത്തുന്ന പാടങ്ങള്‍, കല്‍പാളികള്‍ കൊണ്ട് നിര്‍മിച്ച ചെറിയ വീടുകള്‍, പുരാതനമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൊണ്ട് നിര്‍മിച്ചിരിക്കുന്ന തടയണകള്‍, പല തരത്തിലുള്ള പച്ചകറികള്‍ കൃഷി ചെയ്യുന്ന കൃഷിയിടങ്ങള്‍.... എന്ത് കൊണ്ടും പ്രകൃതി അനുഗ്രഹിച്ച ഒരു ഭൂപ്രദേശം. കൃഷിയിടങ്ങളും വീടുകളും കടന്നു ഞങ്ങള്‍ വനത്തിന്റെ ഉള്‍പ്രദേശത്തിലൂടെ യാത്ര തുടര്‍ന്നു. കുറച്ചു സമയങ്ങള്‍ക്കു ശേഷം ആഹാരം കഴിക്കുവാനായി ഒരു ഗ്രാമപ്രദേശത്ത് വണ്ടി നിര്‍ത്തി. പഴങ്ങളും ചായയുമായിരുന്നു ആഹാരം. തട്ട് തട്ടായി കൃഷി നടത്തുന്ന പ്രദേശം. ഒരു പര്‍വതം കൂടി കഴിഞ്ഞപ്പോള്‍ കണ്‍ജന്‍ ഒരു കാഴ്ച കാണിച്ചു തന്നു. പര്‍വതത്തിന്റെ നെറുകയില്‍ നിന്നും ഞങ്ങള്‍ക്ക് പ്രശസ്തമായ ടെഹരി ഡാം കാണാന്‍ സാധിച്ചു.
ടെഹ്‌രി ഡാം
ഒരു പാട് പാരിസ്ഥിതിക  പ്രശ്നങ്ങള്‍ കൊണ്ട് ആഗോള പ്രശസ്തി നേടിയ ഒരു വമ്പന്‍ ഡാം. ദൂരെ ടെഹരി രാജാവിന്റെ കൊട്ടാരവും അനുബന്ധകെട്ടിട സമുച്ചയങ്ങളും കാണുവാന്‍ സാധിച്ചു. 
പര്‍വതത്തിന്റെ ചരിവിലൂടെ ഹെയര്‍ പിന്നുകള്‍ ചുറ്റി വണ്ടി താഴേക്ക്‌ നീങ്ങി. താഴെ പഴയ ടെഹരി നഗരത്തിന്റെ അവശേഷിപ്പുകള്‍ കാണുവാന്‍ കഴിഞ്ഞു. ഡാം പണിയുന്നതിനു മുന്‍പേ ഡാമിലെ വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശം ഒരു നഗരമായിരുന്നു. അവിടെ പാര്‍ത്തിരുന്നവരെ മറൊരു നഗരം ഉണ്ടാക്കി മാറ്റി പാര്‍പ്പിച്ച ശേഷമാണു ഇപ്പോഴത്തെ ഡാം പണിതത്. വേനല്‍കാലത്ത്‌ ഡാമിലെ ജലനിരപ്പ്‌ കുറയുമ്പോള്‍ പഴയ കെട്ടിടങ്ങളും മറ്റും കാണുവാന്‍ സാധിക്കും. ചലച്ചിത്രങ്ങളിലും മറ്റും കാണുന്നത് പോലെ ഒരു കാലയളവിലെ ഒരു വിഭാഗം ജനതയുടെ ജീവിതത്തിന്റെ അവശേഷിപ്പ്.
പഴയ ടെഹ്‌രി നഗരത്തിന്റെ ജല സമാധി
വാഹനം ഡാമിന് കുറുകെയുള്ള തൂക്കുപാലത്തിലൂടെ മറുകരയിലെത്തി. പാലം പട്ടാളക്കാരുടെ കര്‍ശന നിരീക്ഷ്ണത്തിലാണ്. കുറച്ചു ദൂരം കോടി സഞ്ചരിച്ചു ഞങ്ങള്‍ ശ്രീനഗര്‍ എന്ന പട്ടണത്തിലെത്തി. സാമാന്യം ജനവാസവും ആധുനികതയും ഉള്ള ഒരു പട്ടണം. എവിടെ ഒരു വലിയ പട്ടാളക്യാമ്പ്‌ ഉണ്ട്. വാഹനം ഒരു ഭോജനസലയുടെ മുന്‍പില്‍ നിര്‍ത്തിയ ശേഷം കണ്‍ജന്‍ ഭോജനശാലയുടെ മുന്‍പിലുള്ള ബോര്‍ഡ് കാണിച്ചു തന്നു. മലയാളത്തില്‍ അക്ഷരതെറ്റ് കുമിഞ്ഞു കൂടി , വിഭവങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
പ്ലൈന്‍ ദോശ, മസാല ദോശ മുതലായവ. അവിടെയും മലയാളിയെ കാത്തിരിക്കുവാൻ ഗഡ്‌വാലി. പക്ഷെ സന്ധ്യക്ക്‌ ആറു  മണിക്ക് ശേഷം മാത്രമേ അവിടെ ആഹാരം ഉണ്ടാവുകഉള്ളു. അതിനാല്‍ ഞങ്ങള്‍ ജുസുകളും പഴ വര്‍ഗങ്ങളും മാത്രം കഴിച്ചു യാത്ര തുടര്‍ന്നു. സമീപത്തുള്ള നദിയെ വന്‍ തുരങ്ങങ്ങളിലൂടെ മാറ്റി ഒഴുക്കുവാനും തന്‍ മൂലം വന്‍ തോതില്‍ വൈദ്യതി ഉല്പതിപ്പിക്കാനും വന്‍ ശ്രമങ്ങള്‍ നടക്കുന്നതായി കാണാന്‍ കഴിഞ്ഞു.  


പ്രകൃതിയെ അടക്കി ഭരിക്കുന്ന മനുഷ്യന്റെ കര്‍മങ്ങളില്‍ അവിടത്തെ ജനങ്ങളില്‍ പ്രകടമായ രോക്ഷം കാണാമായിരുന്നു. ഏകദേശം 19 : 30 തോടെ ഞങ്ങള്‍ രുദ്രപ്രയാഗ് എന്ന സ്ടലതെത്തി. റോഡിനു അരികിലുള്ള ഒരു ഹോട്ടലില്‍ മുറി എടുത്തു. വളരെ മാന്യമായി പെരുമാറുന്ന ഹോട്ടല്‍ ജീവനക്കാര്‍ ഒരു പറയത്തക്ക പ്രതേകത തന്നെയായിരുന്നു. ഞങ്ങളുടെ മുറിയുടെ മറു ഭാഗത്ത്‌ കൂടി അളകനന്ദ നദി കളകളാരവം പൊഴിച്ച് കൊണ്ട് ഒഴുകിയിരുന്നു. ആ കാഴ്ച ഒരിക്കലും മറക്കുവാന്‍ കഴിയില്ല. അളകനന്ദയും മന്ദാകിനിയും ഒരുമിക്കുന്ന പുണ്യസങ്കേതമാണ് രുദ്രപ്രയാഗ്. പഞ്ച പ്രയഗുകളില്‍ രുദ്രപ്രയാഗ് കേദാര്‍നാഥ്നോട് വളരെ ചേര്‍ന്ന് കിടക്കുന്നു. എവിടെ നിന്നും ഏകദേശം 86 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കേദാര്‍നാഥ് എന്ന ധമിന്റെ ബൈസ് ക്യാമ്പായ ഗൌരികുണ്ടില്‍ എത്തിച്ചേരാം. ഞങ്ങളുടെ അടുത്ത ദിവസത്തെ യാത്ര ആ മാര്‍ഗം ലക്ഷ്യമാക്കിയാണ്. മുറിയില്‍ എത്തി ഞങ്ങള്‍ നന്നായി ഒരു കുളി നടത്തി. വളരെയധികം ഉന്മേഷം ആ കുളി നല്‍കി. കാലാവസ്ഥ നമ്മുടെ നാട്ടില്‍ നിന്നും വിഭിന്നമായി തോന്നിയില്ല. അന്തിരീക്ഷത്തില്‍ ഇരുട്ടു വ്യാപിക്കുന്നത് വളരെ വൈകിയാണെന്ന് ഒരു പ്രത്യേകത മാത്രം. രാത്രി ആഹാരം ഹോട്ടലില്‍ നിന്നും കഴിച്ച ശേഷം കുറച്ചു നേരം ടെലിവിഷന്‍ കണ്ടിരുന്നു. അതിനുശേഷം രാത്രിയില്‍ കുറച്ചു അധികം നേരം നദിയുടെ ഒഴുക്കും സ്വുന്ദര്യവും ആസ്വദിച്ചുകൊണ്ടിരുന്നു.  
  
30 മെയ്‌ 2010  

പിറ്റേന്ന് രാവിലെ തന്നെ ഉണര്‍ന്നു,ആഹാരത്തിന് ശേഷം ഞങ്ങള്‍ വാഹനത്തില്‍ കയറി യാത്ര തുടര്‍ന്നു.ഭക്ഷണം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും കഴിച്ചിരുന്നു.  വാഹനങ്ങള്‍ വളരെ സാവധാനമാണ്‌ നീങ്ങിയിരുന്നത്. കാരണം നദിക്കു കുറുകെ ഒരു വലിയ പാലം പണി നടന്നുകൊണ്ടിരിക്കുന്നു. കുറച്ചു മാറി കഴിഞ്ഞപ്പോള്‍ അളകനന്ദയും മന്ദാകിനിയും ഒരുമിക്കുന്ന കാഴ്ച കണ്ടു.
അളകനന്ദ - മന്ദാകിനി നദി സംഗമം - രുദ്രപ്രയാഗ്
 
 ആ നാട്ടിലെ ഒരു വിവാഹ സംഘം ആഘോഷത്തോടെ നീങ്ങുന്നത്‌ കാണുവാന്‍ കഴിഞ്ഞു. വഴി വളവുകളും തിരിവുകളും കയറ്റങ്ങളും നിറഞ്ഞതായിരുന്നു. അഗസ്തമുനി , കുണ്ട് , എന്നീ ഗ്രാമങ്ങള്‍ കടന്നു  ഏകദേശം 12 മണിയോടെ ഞങ്ങള്‍ ഗുപ്തകാശി എന്ന നാട്ടില്‍ എത്തി. ഇവിടത്തെ ക്ഷേത്രം വളരെ പ്രശസ്തമാണ്. വാഹനം റോഡിനരികില്‍ ഒതുക്കി നിര്‍ത്തി. 


ഗുപ്തകാശി  
മഹാഭാരത യുദ്ധത്തിനു ശേഷം സ്വന്തം സഹോദരരെ വധിച്ചതിന്റെ പാപം തീര്‍ക്കുവനായി പാണ്ഡവര്‍ ശ്രീ പരമേശ്വരനെ പ്രാര്‍ത്ഥിച്ചു. പക്ഷെ അവരില്‍ സന്തുഷ്ടനവാതെ മഹേശ്വരന്‍ ഗുപ്തനായി കഴിഞ്ഞ ദേശമാണ് ഗുപ്തകാശി എന്ന പേരില്‍ പില്‍കാലത്ത്  പ്രശസ്തമായത്‌. 
ഗുപ്തകാശി ക്ഷേത്രം  
കുറച്ചു പടവുകള്‍ നിറഞ്ഞ വഴിയിലൂടെ നടന്നു വേണം ക്ഷേത്രത്തില്‍ എത്തിച്ചേരുവാന്‍. ഇരുവശവും പഴകിയ ഇരുനില കെട്ടിടങ്ങള്‍ ഒരു പൌരാണിക ഗ്രാമത്തിന്റെ പ്രതീതി ജനിപ്പിച്ചു.  ക്ഷേത്രത്തിനു മുന്‍പില്‍ തന്നെ ഒരു കുളം ഉണ്ട്. പശുവിന്റെ മുഖം പോലെ ആകൃതിയുള്ള രൂപത്തില്‍ നിന്നും കുളത്തില്‍ ജലം പ്രവഹിക്കുന്നു. മറ്റൊരു വഴിയിലൂടെ അധികമായ ജലം ഒഴുക്കി കളയുന്നു. കൈകാലുകള്‍ കഴുകി ശുദ്ധി വരുത്തി  ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിച്ച ശേഷം പുറത്തു വന്നു വിശ്രമിച്ചു. മുഖത്ത്  ധാരാളം ചുളിവുകള്‍ ഉള്ള  ഒരു വയോവൃദ്ധന്‍ പ്രതേക തരത്തിലുള്ള , നമ്മുടെ ചെണ്ടയോട് സാമ്യം ഉള്ള ഒരു വദ്യോപകരണത്തില്‍ പരിചയം ഇല്ലാത്ത താളത്തില്‍ വളഞ്ഞ വള്ളികമ്പ് കൊണ്ട് കൊട്ടികൊണ്ടിരുന്നു.   പരിസരം സധുക്കളെയും സന്യാസിവര്യന്മാരെയും കൊണ്ട് നിറഞ്ഞിരുന്നു. ക്ഷേത്രത്തില്‍ നിന്നും മടങ്ങുന്ന വഴിയില്‍ സാധു എന്ന് അവകാശപെടുന്ന ഒരു സന്യാസി ഏതോ മയക്കുമരുന്ന് വലിക്കുന്ന കാഴ്ച കാണാനിടയായി. അദ്ധേഹത്തിന്റെ പടം പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ എന്തോ ആക്രോശിച്ചു അദ്ദേഹം ക്രുദ്ധനായി. അവിടെ നില്‍ക്കുന്നതും പടം എടുക്കുന്നതും പന്തിയല്ലന്ന് തോന്നി ഞാന്‍ സ്ഥലം കാലിയാക്കി. താഴെ റോഡരികില്‍ കാഞ്ചൻ അക്ഷമനായി കാത്തു നില്പുണ്ടായിരുന്നു.  വാഹനം കേദാര്‍നാഥ് ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.നള , നാരായണ്‍ കോടി , ഫട , റാംപൂര്‍, സീതാപൂര്‍, എന്നീ ഗ്രാമങ്ങള്‍ പിന്നിട്ടു വാഹനം സോനപ്രയഗില്‍ എത്തി. 
തൃയുഗിനാരായണ്‍ ക്ഷേത്രം 
തൃയുഗി നാരായണ്‍ ക്ഷേത്രം 
സോനപ്രയഗില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു വേണം തൃയുഗിനാരായണ്‍ ക്ഷേത്രത്തില്‍ എത്താന്‍. വളരെ വലിയ കയറ്റിറക്കങ്ങള്‍ കടന്നു ഞങ്ങള്‍ തൃയുഗിനാരായണ്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.  ഒറ്റപെട്ടു നില്‍ക്കുന്ന എന്ന് പറയാവുന്ന തരത്തിലുള്ള ഒരു ഗ്രാമം. വളരെ ചുരുക്കം ഗ്രാമീണരെ മാത്രമേ അവിടെ കാണുവാന്‍ സാധിച്ചുള്ളൂ. വാഹനം ഒതുക്കി നിര്‍ത്തിയ ശേഷം ഞങ്ങള്‍ ക്ഷേത്രത്തിലേക്ക് നീങ്ങി. ഇതു വിഷ്ണു ക്ഷേത്രമാണ്.  യുഗങ്ങള്‍ക്കു മുന്‍പേ, ശ്രീ പരമേശ്വരന്റെയും ശ്രീ പാര്‍വതി ദേവിയുടെയും വിവാഹം നടന്നത് ഈ ക്ഷേത്രത്തില്‍ ആണെന്ന് വിശ്വസിക്കപെടുന്നു. ആ വിവാഹത്തിന് സാക്ഷിയായി ജ്വലിപ്പിക്കാപെട്ട അഗ്നി ഇപ്പോഴും ആ ക്ഷേത്രത്തില്‍ അണയാതെ സൂക്ഷിക്കപെട്ടിരിക്കുന്നു. വിശുന് ഭാഗവന്റെയും ലക്ഷ്മി ദേവിയുടെയും മുന്‍പില്‍ അഗ്നി മന്ധപതിനുള്ളില്‍ സാദാ ജ്വലിക്കുന്നു. ഈ അഗ്നി സക്ഷിയയാണ്‌ ആ വിവാഹം നടന്നത്. ക്ഷേത്രത്തിലെ പ്രധാന  വഴിപാട് ആ അഗ്നിയില്‍ വിറക് സമര്‍പ്പിച്ചു അഗ്നി അണയാതെ കാത്തുസൂക്ഷിക്കുന്നതില്‍ ഭാഗഭാക്കാവുക എന്നതാണ്. ഞങ്ങള്‍ ഏവരും ആ വഴിപാടില്‍ പങ്കുകൊണ്ടു. ക്ഷേത്രം പൂജ നടത്തുന്ന പന്ധെകളെ കൊണ്ട് നിറഞ്ഞിരുന്നു. പല പല തരത്തിലുള്ള പൂജകളും മറ്റും പറഞ്ഞു അടുതുകൂടുവാന്‍ അവര്‍ നന്നേ ഉല്‍സാഹിച്ചിരുന്നു. അവര്‍ക്കൊന്നും കൂടുതല്‍ പിടി നല്‍കാതെ ഞങ്ങള്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം പുറത്തു വന്നു. "ഓണം കേറാ മൂല" എന്ന ശൈലിയെ അര്‍ത്ഥവത്താക്കുന്ന ഒരു ഗ്രാമം. ധാരാളം ശ്വാനന്മാര്‍ അവിടെ കാണാനുണ്ടായിരുന്നു. 

ഞങ്ങള്‍ കേദാര്‍നാഥ് ധമിന്റെ താഴ്വര സങ്കേതമായ ഗൌരികുണ്ട് ലക്ഷ്യമാക്കി നീങ്ങി. വാഹനം സോനപ്രയഗില്‍ എത്തിയ ശേഷം വളരെ സാവധാനത്തിലാണ് നീങ്ങിയിരുന്നത്. കന്മദം, കുങ്കുമപൂവ്, രുദ്രക്ഷങ്ങള്‍, എന്നിവ വില്‍ക്കുന്ന സംഘങ്ങള്‍ ധാരാളം ഉണ്ടായിരുന്നു.  ഞങ്ങള്‍ ഒരു നൂറു ഗ്രാം കുങ്കുമപൂവ് വാങ്ങിവെച്ചു. വാഹനം ഗൌരികുണ്ട് എത്തിയ ശേഷം സാധന  സമിഗ്രികളുമായി ഞങ്ങള്‍ ഇറങ്ങി. വാഹനം നിര്തിയിടുവാന്‍ ഗൌരികുണ്ടില്‍ സംവിധാനം ഇല്ല. അതിനാല്‍ ഏകദേശം 6 കിലോമീറ്റര്‍ ദൂരെ ഒരു മൈതാനത്താണ് വാഹനം നിര്‍ത്തിയിടുക. കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരുച്ചു വന്നു ഫോണില്‍ ബന്ധപെട്ടാല്‍ ഗൌരികുണ്ടില്‍ എത്താം എന്ന് കാഞ്ചൻ  പറഞ്ഞു. മൈതനതിനടുത്തുള്ള ഒരു ഭോജനശാലയുടെ ഫോണ്‍ നമ്പരും കതുനില്കേണ്ട  സ്ടലവും പറഞ്ഞുതന്നിരുന്നു. സമയം 17 :30 .  ഞങ്ങളില്‍ രണ്ടു പേര്‍ ചെന്ന് ഒരു താമസശാലയില്‍ താമസത്തിന് ഒരുക്കം കൂട്ടി. ബാക്കിയുള്ളവര്‍ സാധനങ്ങള്‍ ഒരു പോർട്ടറെ ഏല്‍പ്പിച്ചു നടന്നു നീങ്ങി. മുറിയില്‍ എത്തിയതും എല്ലാവരും ക്ഷീണം മാറ്റാനായി കട്ടിലില്‍ കിടപ്പായി. ഒരു മനികൂറിനുശേഷം ആഹാരം കഴിച്ചു. പിറ്റേന്ന് രാവിലെ കേദാര്‍നാഥ് പോകേണ്ട നിര്‍ദേശങ്ങള്‍ മനസിലാക്കുവാനായി അവിടെ ചുറ്റികറങ്ങി. സാമാന്യം മല്ല തണുപ്പ് അനുഭവപെട്ടിരുന്നു. താമസം വിന എല്ലാവരും തന്നെ പുതപ്പിനുള്ളില്‍ ചുരുണ്ട് കൂടി.       


31 മെയ്‌ 2010
എല്ലാവരും തന്നെ അതിരാവിലെ ഉണര്‍ന്നു. പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം സാധങ്ങള്‍ ബാഗിനുള്ളില്‍ ആക്കി. സാധങ്ങളുടെ ഭാരം  കഴിയുന്നത്ര കുറച്ചു. രാവിലെ എട്ടു മണിയോടെ ഞങ്ങള്‍ കേദാര്‍നാഥ് ലക്ഷ്യമാക്കി നടക്കുവാന്‍ തുടങ്ങി. വഴിയില്‍ ഓക്സിജന്‍ നിറച്ച ഒരു അലുനിമിനിയം കുപ്പി വാങ്ങി കൈവശം വെച്ചു. അതിനു 300 രൂപ കൊടുകെണ്ടാതായി വന്നു. തിരുച്ചു വരുമ്പോള്‍, അത് ഉപയോഗിച്ചിട്ടില്ല എങ്കില്‍ തിരികെ കൊടുത്താല്‍ 250 രൂപ കിട്ടും എന്നും ആ കടക്കാരന്‍ പറഞ്ഞു. കുതിരക്കാര്‍  ഇവിടെയും വഴി മുഴുവന്‍ കയ്യടക്കി വെച്ചിരിക്കുന്നു. അവരെയും കുറ്റം പറയാന്‍ കഴിയില്ല. ഉപജീവനമാര്‍ഗം അല്ലെ ? അതും ആറു മാസക്കാലം മാത്രം!!!
കുതിരകളെ വാടകക്ക് വാങ്ങുന്ന ചന്ത
നടപാതയുടെ ആദ്യഭാഗങ്ങളില്‍ കുതിര ചാണകവും ചെളിയും കൂടി വളരെ വൃത്തികേടയിരുന്നു. മൂക്ക് പൊത്തി ഓരോ കാലുകളും സൂക്ഷിച്ചു വെക്കെണ്ടിയിരുന്നു . 
വളവുകളും തിരിവുകളും കയറ്റവും ഇറക്കവും മാത്രമായിരുന്നു യാത്രയില്‍ മുഴുവനും. ദൂരെ കിലോമീറ്ററുകള്‍ അകലെ ആളുകള്‍ നടന്നു പോകുന്നത് കാണുവാന്‍ സാധിച്ചിരുന്നു. ഹെലികോപ്റെര്‍ നടന്നു പോകുവാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി യാത്ര സേവനം നല്‍കിയിരുന്നു. സമയം ലാഭം നോക്കി വരുന്നവരെയാണ് അവര്‍ കണ്ണ് വെച്ചത്. പിട്ടുകളും ഡോളികളും കുതിരകളും ധാരാളം ഉണ്ടായിരുന്നു. അവിടെ വെച്ചു ഒരാള്‍ ഞങ്ങളോട് മനോഹരനായി മലയാളത്തില്‍ സംസാരിച്ചു. മലയാളം സംസരിച്ചതിനെകാള്‍ ഞങ്ങളെ അബരിപ്പിച്ചത്  അദ്ദേഹത്തിന് ഞങ്ങള്‍ മലയാളികളാണെന്ന് എങ്ങനെ മനസിലായി എന്നതാണ്. കൊച്ചിയിലെ ഒരു പ്രശസ്ത സ്ഥാപനത്തിന്റെ തോള്‍സഞ്ചി ഞങ്ങള്‍ കരുതിയിരുന്നു. അത് കണ്ടിട്ടാണ് അദ്ദേഹം ഞങ്ങളെ അതിസംബോധന ചെതത്. വടക്കന്‍ കേരളത്തിലെ ഒരു നമ്പൂതിരി യുവാവായിരുന്നു അദ്ദേഹം. ഇരുന്നു വിശ്രമിച്ചും മിതമായ രീതിയില്‍ ആഹാരം കഴിച്ചും ഞങ്ങള്‍ മെല്ലെ നീങ്ങി. കയറ്റം അതി കഠിനമായിരുന്നു വളരെ പ്രയാസം നേരിട്ട ഒരു നടത്താമായിരുന്നു അത്. വഴിയിൽ ഒരു ആൾകൂട്ടം.
കഴുകന്മാർ മന്ദാകിനി നദി പശ്ചാത്തലത്തിൽ
യാത്രികരും ജോലിക്കാരും കൂട്ടമായി നിൽക്കുന്നു. എന്തോ അപകടം നടന്നിരിക്കുന്നു എന്ന് മനസിലായി. ഒരു കുതിര മരണപ്പെട്ടു. അതിനെ അപ്പോൾ തന്നെ മന്ദാകിനി നദിയിലേക്കു തള്ളി ഇടുന്ന ഏർപ്പാടാണ് നടന്നുവന്നത്. ആഹാരത്തിനായി കഴുകന്മാർ കൂട്ടമായി പറന്നുവന്നു. പ്രകൃതി എല്ലാം അതിലുണ്ട്. വിശപ്പും ആഹാരവും എല്ലാം തന്നെ .... ഒന്ന് മറ്റൊന്നിനു വളമാകുന്ന / ആഹാരമാകുന്ന പ്രക്രിയക്ക് ഞങ്ങളും സാക്ഷികളായി.ഇതിനെ  ലാഘവ ബുദ്ധിയോടെ തള്ളിക്കളയാതെ പ്രപഞ്ച സത്യത്തെ മനസിലാക്കുവാൻ അടുത്തറിയുവാൻ ഈ സംഭവം പ്രേരണയായി.    


ഏകദേശം 16 :30 തോടെ ഗരുഡ്ചട്ടി എന്ന സടലതെതി. വിഷ്ണു ഭഗവാന്റെ വാഹനമായ ഗരുടനുമായി ബന്ധമുള്ള ദേശമാണ് ഗരുട്ച്ചട്ടി.
ഗരൂർചട്ടി
കുറച്ചു കൂടി നടന്നപ്പോള്‍ യാത്ര നിരപ്പായ പ്രദേശത്ത്കൂടെയായി. ഇനി കേവലം രണ്ടു കിലോമീറ്റര്‍ മാത്രം കേദാര്‍ ക്ഷേട്രതിലെയ്ക്ക്.  കുറച്ചു നേരം കൂടി നടന്നു കഴിഞ്ഞപ്പോൾ അതാ മഞ്ഞ് മലകൾക്കിടയിൽ മൂടൽമഞ്ഞിനെ മറവിൽ കേദാർ ക്ഷേത്രം. അവിസ്മരണീയമായ ഒരു അനുഭവം. തണുപ്പ് കൂടി കൂടി വന്നിരുന്നു. മഞ്ഞു വീഴ്ച, മഴ എന്നിവ നടത്തം ദുസ്സഹമാക്കി. ചൂളമടിച്ചു വരുന്ന കാറ്റു ഇതിനു ഭയനകരമായ പിന്നണി ഒരുക്കി. 
കേദാറിലേയ്ക്കു ... മന്ദാകിനി സമീപം 
നടന്നു നടന്നു കുതിരകള്‍ പാര്‍ക്കുന്ന സ്ഥലവും കഴിഞ്ഞു ഒരു ചെറിയ അരുവിയുടെ മുകളിലൂടെയുള്ള പാലവും കടന്നു ഞങ്ങള്‍ ഇരിപ്പായി. അതിനു ശേഷം ക്ഷേത്ര - സത്ര മന്ദിരങ്ങൾ ആണ്.    നടക്കുവാന്‍ തീരെ കഴിയുന്നില്ല. എല്ലാവരും തന്നെ വളരെ ക്ഷീണിതരായിരിക്കുന്നു . തണുപ്പ് സമയം പോകും തോറും കൂടി കൂടി വന്നിരുന്നു. കുറച്ചു വിശ്രമിച്ച ശേഷം അടുത്ത് കണ്ട സത്രത്തില്‍ കയറി താമസസ്വകര്യം ചോദിച്ചു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ സത്രം 
ആഫിസ്  ആയിരുന്നു അത്.താമസിക്കുവാനുള്ള സത്രം അല്പം ദൂരെയായിരുന്നു. ഞങ്ങള്‍ അങ്ങോട്ട്‌ നടന്നു. തണുപ്പ്  അസഹനീയമായിതീര്‍ന്നു. ഒരു ചെറിയ മുറി തരപ്പെട്ടു. എല്ലാവരും കൈകാലുകള്‍ വൃത്തിയാക്കി ഭക്ഷണത്തിനായി റെഡിയായി. അടുത്ത മുറി അടുക്കളയയിരുന്നു. അതിനാല്‍ തന്നെ വേഗം ആഹാരം ലഭിച്ചു. ഉത്തര്‍പ്രദേശ്‌കാരായ മൂന്നു യുവാക്കളാണ് ആഹാരം പാകം ചെയ്യാന്‍ ഉള്ളത്. ചപ്പാത്തിയും പച്ചകറികള്‍ ഇട്ടു വേവിച്ച ഒരു തരം കറിയും, നല്ല സ്വാദ് തോന്നിച്ചിരുന്നു. വേഗം തന്നെ രാത്രിയിലെ പൂജ കാണുവാനായി ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തണുപ്പ് അസഹനീയമാണെന്ന് പറയാതെ വയ്യ. 
കേദാർ ക്ഷേത്രം


ക്ഷേത്രത്തിനു മുന്‍പില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ അന്നത്തെ രാത്രി ദീപാരാധന നടക്കുന്ന സമയമായിരുന്നു. പൂജക്ക്‌ ശേഷം പൂജാരി ആ അരതിയുമായി പുറത്തേക്കു വന്നു വടക്ക് ദിശയിലേയ്ക്ക് നോക്കി ആരതി കാണിച്ചു. കൈലസപര്‍വതം ഉദ്ദേശിച്ചാണ് ആ സമര്‍പ്പണം. തണുപ്പ് കൊണ്ട് ഞങ്ങള്‍ എല്ലാവരും തന്നെ വിറച്ചിരുന്നു. ആ സമയം ഒരു അല്‍പ വസ്ത്രധാരിയായ സാധു ഒരു ഡമരു എടുത്തു കൊട്ടികൊണ്ട് നൃത്ത്യം ചവിട്ടികൊണ്ടിരുന്നു. ആ കാലാവസ്ടയില്‍ ഞങ്ങള്‍ അവിടെ നില്‍ക്കുന്നത് തന്നെ വളരെ പ്രയസപെട്ടയിരുന്നു. ആ സമയം ആ സാധുവിന്റെ ഈ  വര്‍ത്തി ഞങ്ങളില്‍  അത്ഭുതം ഉളവാക്കി.  അടുത്തതായി ഞങ്ങള്‍ ഏവരും ക്ഷേത്രദര്‍ശനത്തിനായി നിരനിരയായി നിന്നു. ക്ഷേത്രത്തിന്റെ പിന്നില്‍ ഒരു നീണ്ട നിര അതിനായി രൂപം കൊണ്ടു. ക്ഷേത്രത്തിന്റെ പാര്‍ശ്വ   ഭാഗങ്ങളില്‍  ധാരാളം സന്യാസിമാര്‍ ചെറിയ കൂരകള്‍ കെട്ടി തനസിക്കുന്നു. പൂജകളും ഹോമങ്ങളും നടത്തി പോരുന്നു. മിക്ക കുരകളിലും ചെറിയ വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്. പാദരക്ഷകള്‍ ധരിക്കത്തതിനാല്‍ തണുപ്പ്, പദങ്ങളിലൂടെയും നമ്മെ ആക്രമിച്ചിരുന്നു. ക്ഷേത്രത്തിനുള്ളില്‍ വേഗം തന്നെ കടന്നു. ധാരാളം സേവകര്‍ തീര്‍ഥാടകരെ  നിയന്ത്രിച്ചിരുന്നു.  മുന്‍പില്‍ നിന്നു പ്രാര്‍ത്ഥിക്കുവാന്‍ സമയം കിട്ടിയില്ല. എന്ത് പ്രാർത്ഥിക്കുവാൻ ? ഇവിടം  വരെ എത്തിച്ചില്ലേ ? അത് തന്നെ മഹാ ഭാഗ്യം  !!! അതിനു മുന്‍പേ ഞങ്ങളെ സേവകര്‍ തള്ളിമാറ്റികൊണ്ടിരുന്നു. പുറത്തിറങ്ങി കുറച്ചു ഫോട്ടോകള്‍ എടുത്ത ശേഷം ഞങ്ങള്‍ മുറിയിലേയ്ക്ക് നീങ്ങി. 

ശ്രീ M K രാമചന്ദ്രന്റെ ബുക്കില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു അത്ഭുത ദ്രശ്യത്തിനായി ഞങ്ങള്‍ കാത്തിരുന്നു. ഏകദേശം രാത്രി 12 മണിക്ക് ശേഷം കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പിന്നിലായി പര്‍വതങ്ങളില്‍ ഒരു ശിവലിഗരൂപത്തില്‍ പ്രകാശം ഉണ്ടാവും. രാത്രി 12 മണിക്ക് ഉണരുവനായി മൊബൈല്‍ ഫോണില്‍ അലാറം ക്രമപ്പെടുത്തി ഞങ്ങള്‍ ഉറക്കം തുടങ്ങി. അതി കഠിനമായ തണുപ്പായിരുന്നു ചുറ്റുപാടും. BSNL മൊബൈല്‍ സേവനം അവിടെയും നല്‍കുന്നുണ്ട്. അലാറം കേള്‍ക്കുവാന്‍ കഴിഞ്ഞില്ലങ്ങില്‍ ഉണരുവനായി ഞാന്‍ വീട്ടില്‍ വിളിച്ചു പറഞ്ഞു 12 മണിക്ക് വിളിക്കുവാന്‍ ഏര്‍പ്പാടാക്കിയിരുന്നു. കൊടും തണുപ്പില്‍ ഞങ്ങള്‍ ഉറങ്ങിയത് അറിഞ്ഞില്ല. അലാറം അടിച്ചതിനുശേഷം ഉണരുവാന്‍ ഉത്സാഹം തോന്നിയില്ല. സ്വബോധം വന്നു ഉണര്‍ന്നപ്പോള്‍ 12:30 .രാത്രിയില്‍ വൈദുതി നല്‍കുന്ന ഉപകരണം നിശ്ചലമാകുന്നതിനാല്‍ മൊബൈല്‍ ടവര്‍ പ്രവര്‍ത്തനശൂന്യമായി മാറുന്നു. അതിനാല്‍ തന്നെ വീട്ടില്‍ നിന്നും വിളിച്ചത് ഞങ്ങള്‍ക്ക് ലഭിച്ചില്ല. അറിയുവാനും കഴിഞ്ഞില്ല. ഉടനെ തന്നെ ഞാന്‍ എല്ലാവരെയും ഉണര്‍ത്താന്‍ ശ്രമം നടത്തി. പക്ഷെ ഡോക്ടര്‍ ശ്രീരാജ് മാത്രം അനുകൂലമായി  പ്രതികരിച്ചോള്ളൂ.  ഞങ്ങള്‍ പാദരക്ഷകള്‍ അണിഞ്ഞു മഴകൊട്ടും ധരിച്ചു ആ കൊടും തണുപ്പില്‍  കയ്യില്‍ വിദേശ നിര്‍മിതമായ 2 ടോര്ച്ചുകളും കൊണ്ട് പുറത്തിറങ്ങി. സത്യത്തില്‍ ഞങ്ങള്‍ ക്ഷേത്രത്തിന്റെ പിന്‍ഭാഗം ലക്ഷ്യമാക്കി ഓടുകയായിരുന്നു. ക്ഷേത്രത്തിന്റെ പിന്‍ഭാഗത്ത്‌ ഹിമാത്താല്‍ മൂടപെട്ട പര്‍വതങ്ങള്‍, ചന്ദ്രന്‍ പാല്‍വെളിച്ചം തൂവികൊണ്ടിരുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നികൊണ്ടിരുന്നു. ആ ഭാഗത്ത്‌ ഉണര്‍ന്നിരിക്കുന്ന രണ്ടു മനുഷ്യജീവികള്‍ മാത്രം. സമയം പോകും തോറും തണുപ്പ് കൂടി വന്നതുപോലെ തോന്നി. അതിനു അകംബടിയായി ഭയവും. ഞങ്ങളുടെ നിര്‍ഭാഗ്യമോ സമയം തെറ്റിയതുകൊണ്ടോ ഞങ്ങള്‍ക്ക് ആ അത്ഭുത ദൃശ്യം കാണുവാന്‍ കഴിഞ്ഞില്ല. എന്തായാലും ആ നിഗൂഢത നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. ഏകദേശം 1 മണിക്കൂറോളം ഞങ്ങൾ ആ രാത്രിയിൽ അവിടെ ചിലവഴിച്ചു.  ഭയം കൂടിവന്നതിനാലും തണുപ്പ് അസഹനീയമായതിനാലും ഞങ്ങള്‍ മുറിയിലേയ്ക്ക് തിരുച്ചു പോന്നു.