About Me

My photo
A very friendly human, living & working in kerala, India, working with in india's most recoganized and leading financial sector company as a manager. My hobbies are Photograophy, Travelling, Eco friendly trekking, Listing Classical Music, Reading Books. http://www.facebook.com/kishorekrishnatk

Saturday, July 15, 2017

ഡോഡിത്താൾ - വിഘ്നേശ്വരന്റെ ജനനസ്ഥലം

വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു ആഗ്രഹം - ഡോഡിത്താൾ സന്ദർശനം - ഡോഡിതടാകം എന്നാണ് മലയാളത്തിൽ ഇതിനു പറയുക. ഹിമാലയ സന്ദർശനം എന്നാൽ എന്നെ സംബന്ധിച്ചു മനസിന് ഉണർവും ഊർജവും നൽകുന്ന ഒരു പ്രക്രിയ തന്നെ എന്നതിൽ തെല്ലും സന്ദേഹം ഇല്ല.

ഡോഡിതടാകം - ശ്രീ ഗണേശന്റെ ജനനസ്ഥലമായി ഹിന്ദു പുരാണം കരുതി പോരുകയും എന്നാൽ ആ പവിത്ര ഭൂവിഭാഗം സന്ദർശിച്ചവർ വളരെ ചുരുക്കം ആണ് താനും. അതിനാൽ തന്നെ കൂടുതൽ യാത്രികർ എത്താത്തതും, പ്രകൃതിയാലേ കൂടുതലായി മലിനീകരണത്തിന് അടിമപ്പെടാത്തതുമായ ഈ സ്ഥലം ഞങ്ങൾ തെരെഞ്ഞെടുത്തു.

2016 ഏപ്രിൽ 26 -)o  തിയതി ഞങ്ങൾ 4 പേര് (ആദിത്യ, മഹേഷ്, ധനൂപ് പിന്നെ ഞാനും ) കൊച്ചി വിമാനത്താവളത്തിൽ നിന്നും രാവിലെ 06:40 ത്തോടെ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. യാത്രയിലെ അഞ്ചാമനായ അനൂപ് ബാംഗ്ലൂരിൽ നിന്നുമാണ് ഡൽഹിയിൽ എത്തിച്ചേർന്നത്. ഏകദേശം അര മണിക്കൂറിന്റെ വ്യത്യാസത്തിൽ ഞങ്ങൾ ഡൽഹിയിൽ കൂടിച്ചേർന്നു. മെട്രോ റെയിൽ ഉപയോഗപ്പെടുത്തി ഞങ്ങൾ വിമാനത്താവളത്തിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ എത്തി. ഉച്ചക്ക് ശേഷം ആയിരുന്നു ഹരിദ്വാറിലേക്കുള്ള ട്രെയിൻ. രാത്രി ഏകദേശം 8 മണിയിടുകൂടി ഞങ്ങൾ ഹരിദ്വാറിൽ എത്തിച്ചേർന്നു. ഞങ്ങളുടെ ഹരിദ്വാറിലെ സ്ഥിരം താമസസ്ഥലമായ സാധുബെലയിലെ വ്യാസ മന്ദിറിൽ എത്താനായി 200 രൂപ നൽകി ഒരു ഓട്ടോറിക്ഷ ഉപയോഗപ്പെടുത്തി. താമസസൗകര്യം നേരത്തെ തന്നെ ഫോണിൽ ഉറപ്പു വരുത്തിയതിനാൽ കൂടുതൽ സമയം നഷപെടുത്തേണ്ടി വന്നില്ല. ആഹാരശേഷം ഞങ്ങൾ നിദ്രയെ പ്രാപിച്ചു.

അടുത്ത ദിവസം രാവിലെ തന്നെ ക്ഷേത്ര ദർശനത്തിനു ശേഷം ഒരു ഷ്വേർലെറ് ടവേര വാഹനത്തിൽ ഞങ്ങൾ ഉത്തരകാശി ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഡ്രൈവർ ഒരു അരസികൻ തന്നെ. ഒന്നും തന്നെ സംസാരിക്കില്ല. ആദ്യം ഞങ്ങൾക്ക് ഏതു ഒരു ക്ഷീണം തോന്നിച്ചെങ്കിലും, യഥാർത്ഥ യാത്ര ഉത്തരകാശിയിൽ നിന്നും ആയതിനാൽ ഞങ്ങൾ അയാളുമായി പൊരുത്തപ്പെട്ടു. ഏകദേശം 9 മണിക്ക് പ്രഭാതഭക്ഷണം വഴിയരികിൽ ഉള്ള ഒരു കടയിൽ നിന്നും  കഴിച്ച  ശേഷം ഏകദേശം 2 മണിയോടെ ഉത്തരകാശിയിൽ ഞങ്ങൾ എത്തി ചേർന്നു.







Thursday, June 23, 2011

ദേവഭൂമി ഹിമാലയം -







യമുനോത്രി , ഗംഗോത്രി ,ഗോമുഖ്, കേദാര്‍നാഥ്, ബദരിനാഥ്


ഹിമാലയം - കേട്ട് തുടങ്ങിയ കാലം മുതല്‍ക്കേ എന്നെ ആകര്‍ഷിച്ചുകൊണ്ടിരുന്ന ഒരു പ്രതിഭാസം.


പൂജ കാര്യങ്ങളിലും വിശുദ്ധിയുടെ കാര്യത്തിലും ചാര്‍ധാം ക്ഷേത്രങ്ങള്‍ ലോകത്തെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. അക്ഷയത്രിതീയദിനം* ഈ നാലു ക്ഷേത്രങ്ങളിലും നട തുറക്കുകയും ദീപാവലി ദിനം നട അടക്കുകയും ചെയ്യുന്നു. വര്‍ഷത്തില്‍ 6 മാസകാലം മാത്രമേ ഈ ക്ഷേത്രങ്ങള്‍ തുറന്നിരിക്കുകയുള്ളൂ. ബാക്കി 6 മാസകാലം എല്ലാ ക്ഷേത്രങ്ങള്‍ക്കും ഓരോ ബസ് ക്യാമ്പ്‌ ഉണ്ട്. അവിടെയായിരിക്കും ആറു മാസക്കാലം പൂജകള്‍ നടക്കുക. അക്ഷയ ത്രിതീയ ദിവസം നട തുറക്കുമ്പോള്‍ ഒരു വന്‍ ഭക്തജനവലി ഈ ക്ഷേത്രങ്ങളില്‍ ഉണ്ടാവും. തുടര്‍ന്ന് ആറു ഈ നാലു ധാമങ്ങളില്‍ പൂജ നടത്തി വരുന്നു. ദീപാവലിക്ക് ശേഷം ഈ ക്ഷേത്രങ്ങള്‍ കനത്ത ഹിമപാതം മൂലം മഞ്ഞാല്‍ മൂടപെട്ടു പോകുന്നു.


* ചില വർഷങ്ങളിൽ ദിവസം മാറി വരാറുണ്ട് ...